യു.ഡി.എഫ് പ്രതിഷേധം

ചെറുതുരുത്തി: വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം കവ ർന്നെടുക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെയും ഇന്ധന വില വർധിപ്പിച്ച കേന്ദ്ര സർക്കാറിൻെറ നടപടിയിലും പ്രതിഷേധിച്ച് ദേശമംഗലം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശമംഗലം സൻെററിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. യു.ഡി.എഫ് ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ചെയർമാൻ കെ. പ്രേമൻ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ട്രഷർ എം.പി കുഞ്ഞികോയ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി. ദാസൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻെറ് സി.പി. ഗോവിന്ദൻകുട്ടി, വൈസ് പ്രസിഡൻറ് ഷെഹീർ ദേശമംഗലം, ദേശമംഗലം പഞ്ചായത്ത് പ്രസിഡൻറ് എം. മഞ്ജുള, വൈസ് പ്രസിഡൻറ് കെ.എം. സലീം, പാർലമൻെററി പാർട്ടി ലീഡർ പി.എസ്. ലക്ഷ്മണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അജിത കൃഷ്ണൻകുട്ടി, മെമ്പർമാരായ പി.എം. റസാഖ് മോൻ, ബീന ഗോപൻ, റഹ്മത്ത് ബീവി, മുസ്ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി കെ.കെ. അലി, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഹക്കീം, തലശ്ശേരി നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് മുസ്തഫ, തലശ്ശേരി സേവാദൾ മണ്ഡലം ചെയർമാൻ ഷറഫുദ്ധീൻ തങ്ങൾ, കെ.കെ. ഉസ്മാൻ സുനിൽ കറ്റുവട്ടൂർ, പ്രസന വാസു തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ ടി.എം. അഹമ്മദ് കാസീം സ്വാഗതവും മണ്ഡലം പ്രസിഡൻറ് മഹേഷ് വെളുത്തേടത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.