സഹായമെത്രാൻ മാർ ടോണി നീലങ്കാവി​ലിെൻറ പിതാവ്

സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിൻെറ പിതാവ് തൃശൂർ: തൃശൂർ അതിരൂപത അൽമായ നേതാവും സൻെറ് തോമസ് കോളജ് മുൻ അധ്യാപക നും അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിൻെറ പിതാവുമായ ഷെവിലിയാർ എൻ.എ. ഔസേഫ് (91) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി 8.30ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച രാവിലെ 8.30 മുതൽ തൃശൂർ ബിഷപ്സ് ഹൗസിനു സമീപത്തെ വസതിയിൽ പൊതുദർശനത്തിനു വെക്കും. വ്യാഴാഴ്ച ഉച്ചക്കുശേഷം 2.30ന് വീട്ടിലെ സംസ്കാര ശുശ്രൂഷ ആരംഭിക്കും. 3.15ന് തൃശൂർ ലൂർദ് കത്തീഡ്രലിൽ പൊതുദർശനത്തിനും വെക്കും. തുടർന്ന് നാലിന് ലൂർദ് കത്തീഡ്രൽ പള്ളിയിൽ മൃതസംസ്കാര ശുശ്രൂഷകൾക്ക് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി കർമികത്വം വഹിക്കും. തൃശൂർ രൂപതയുടെ അൽമായ നേതൃപരിശീലന കേന്ദ്രത്തിൻെറ ഡയറക്ടറായി ദീർഘകാലം പ്രവർത്തിച്ചു. കാത്തലിക് യൂനിയൻ സ്ഥാപക പ്രസിഡൻറാണ്. കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻെറ സ്ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായിരുന്നു. ഓൾ ഇന്ത്യ കാത്തലിക് യൂനിയൻ വൈസ് പ്രസിഡൻറ്, തൃശൂർ കാത്തലിക് യൂനിയൻ ചെയർമാൻ, സി.ബി.സി.ഐ ദേശീയോപദേശക സമിതി അംഗം, മേജർ ആർക്കി എപ്പിസ്കോപ്പൽ നിയമനിർമാണ സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ബെറ്റർ ലൈഫ് മൂവ്മൻെറിൻെറ കേരള സഭാതാരം അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും നേടി. 2018ൽ ഗ്ലോബൽ കത്തോലിക്ക കോൺഗ്രസ് ശതാബ്്ദി വർഷത്തിൽ ഏർപ്പെടുത്തിയ നൂറ്റാണ്ടിൻെറ അൽമായ േപ്രഷിതൻ അവാർഡും ലഭിച്ചു. ഭാര്യ: മേരി (തൃശൂർ ഗവ. മോഡൽ ഗേൾസ് സ്കൂൾ മുൻ അധ്യാപിക). മറ്റു മക്കൾ: ആനി ജോസ്, ഡോ. ജോഷി, ഡോ. ബെന്നി ജോസഫ്, ഡെന്നി ജോസഫ്. മരുമക്കൾ: ജോസ് പണ്ടാരവളപ്പിൽ, ഡോ. സീന, ഡിംബിൾ ബെന്നി, അനു ഡെന്നി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.