ദേശീയ പാതയിലെ കുഴികൾ: ബൈക്കപകടത്തിൽ വീട്ടമ്മക്ക് പരിക്ക്

ചാവക്കാട്: ദേശീയ പാതയിലെ കുഴിയില്‍ ബൈക്ക് ചാടി വീട്ടമ്മക്ക് പരിക്ക്. ബ്ലാങ്ങാട് കുമാരന്‍പടി വളപ്പിലായില്‍ ഐസ ീവിക്കാണ് (55) പരിക്ക് പറ്റിയത്. തിങ്കളാഴ്ച രാവിലെ തിരുവത്ര സ്‌കൂളിനു സമീപത്തെ കുഴിയിൽ ബൈക്ക് ചാടിയാണ് അപകടമുണ്ടായത്. മകൻ ഓടിച്ച ബൈക്കിൻെറ പിറകിലായിരുന്നു ഐസീവി. പരിക്കേറ്റ ഇവരെ തിരുവത്ര കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനരോഷ ജ്വാല ചാവക്കാട്: കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനരോഷ ജ്വാല സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ചത്വരത്തിൽ നടന്ന പരിപാടി പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് എ.കെ. അബ്ദുല്ല മോന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ബദറുദ്ദീന്‍ ഗുരുവായൂര്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ഷാഹുല്‍ പണിക്കവീട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി പി. യതീന്ദ്രദാസ്, കെ.കെ. കാര്‍ത്യായനി എന്‍.കെ. ഷംസുദ്ദീന്‍, ബക്കര്‍ സി. പുന്ന, പി.സി. മുഹമ്മദ് കോയ, കെ.എം. സലാഹുദ്ദീന്‍, എ.ആര്‍. രാംദാസ്, ടി.എച്ച്. റഹീം, പി.വി. ബദറുദ്ദീന്‍, പി.കെ. അഹമ്മദ്, ചോ. മുഹമ്മദുണ്ണി, കെ.വി. സത്താര്‍, നളിനാക്ഷന്‍ ഇരട്ടപ്പുഴ, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.