അൽമായർക്ക്​ തീരാനഷ്​ടം

തൃശൂർ: പ്രസംഗത്തെ പേടിച്ചു ഒടുവിൽ വലിയ പ്രാസംഗികനായി ആൽമായ നേതൃത്വത്തിനു പരിശീലനം നൽകിയ വടവൃക്ഷമായിരുന്നു ഷ െവിലിയാർ എൻ.എ. ഔസേഫ്. ഒടുവിൽ 1975ൽ റോമിൽ ലോക മതാധ്യാപക സമ്മേളനത്തിൽ വരെ ഔസേഫിൻെറ പ്രസംഗം മുഴങ്ങിക്കേട്ടു. അദ്ദേഹത്തിൻെറ വിടവാങ്ങൽ തൃശൂർ അതിരൂപതക്ക് തീരാനഷ്ടമാണ്. അൽമയാർക്കു സഭാശുശ്രൂഷകളിൽ നേതൃസ്ഥാനം ഇല്ലാതിരുന്ന കാലത്ത് ആ സ്ഥാനത്തേക്ക് വളർന്നുവന്ന ദാർശനികൻ. ഏഴു ദശാബ്്ദക്കാലത്തെ തിളക്കമുള്ള സേവനം. സഭയ്ക്കു കരുണയുടെ മുഖം നൽകിയ അഗതികളുടെ പിതാവ് മാർ ജോസഫ് കുണ്ടുകുളത്തിൻെറ വലംകൈയായിരുന്നു. സഭക്കു നൽകിയ സേവനങ്ങൾ കണക്കിലെടുത്താണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1988 ൽ ഷെവലിയാർ പദവി നൽകി അദ്ദേഹത്തെ ആദരിച്ചത്. കഴിഞ്ഞ നവംബറിൽ തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ അദ്ദേഹത്തിൻെറ നവതി ആഘോഷിക്കുകയും ചെയ്തു. സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സഭാപിതാക്കന്മാർക്കൊപ്പം സഭാമക്കളെ നയിച്ച് വീരോചിത സാക്ഷ്യം നൽകി. ന്യൂനപക്ഷാവകാശ സംരക്ഷണ ധ്വംസനത്തിനെതിരേ ഭരണഘടനാ വകുപ്പുകൾ ചൂണ്ടിക്കാട്ടി സമരം നയിച്ചു. നാലു ലക്ഷം പേർ അണിനിരന്ന കോളജ് സമരം നയിച്ച കുണ്ടുകുളം പിതാവിനു പിറകിലും അദ്ദേഹമുണ്ടായിരുന്നു. മതനിന്ദയായ ആറാം തിരുമുറിവ് നാടകത്തിനെതിരേയും മതപരിവർത്തനത്തിനെതിരേ ഒ.പി. ത്യാഗി ബില്ലിനെതിരേയും സമരം നയിച്ചു. ഹരിജൻ ക്രിസ്ത്യാനികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും ധ്വംസിക്കുന്നതിനെതിരേയും സമരം നയിച്ചു. നിരവധി പുസ്തകങ്ങൾ രചിച്ചു. ടെമ്പസ്റ്റ് മാസികയുടെ മാനേജിംഗ് എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. തൃശൂരിൻെറ സാമൂഹിക രംഗങ്ങളിലും അദ്ദേഹത്തിൻെറ ഇടപെടൽ നിസ്തുലമായിരുന്നു. അഞ്ചു വയസുള്ളപ്പോൾ അമ്മ മരിച്ചതിനുശേഷം പിതാവ് അന്തോണിതന്നെയായിരുന്നു അമ്മയും അച്ഛനുമെല്ലാം. ഇടവകകൾ തോറും അദ്ദേഹം പ്രസംഗിച്ചത് കുടുംബ ജീവിതം കെട്ടുറപ്പുള്ളതാക്കാനുള്ള ദർശനങ്ങളായിരുന്നു. ആ ദർശനങ്ങളെല്ലാം അദ്ദേഹം അക്ഷരംപ്രതി ജീവിതത്തിൽ പകർത്തി. അങ്ങനെ കുടുംബജീവിത്തിൽ ഒരു മാതൃകാപുരുഷനായി, മാതൃകാ കുടുംബനാഥനായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.