മീൻ പിടിക്കാൻ പോയ ഉൾനാടൻ മത്സ്യ തൊഴിലാളിയെ കാണാതായി

കൊടുങ്ങല്ലൂർ: . പുല്ലൂറ്റ് നാരായണമംഗലം തെക്കേകുന്ന് ഒാളിപറമ്പിൽ വേലായുധനെയാണ്(70) കാണാതായത്. പുഴയിലിറങ്ങി മീൻ തപ്പിപിടിക്കുന്ന ഇയാൾ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഏഴ് മണിയോടെ കൊടുങ്ങല്ലൂർ ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.