ഗാന്ധിനഗർ (കോട്ടയം): മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ലോട്ടറി വിൽപനക്കാരി തൃക്കൊടിത്താനം കോട്ടശേരി പടിഞ്ഞാറേ പറമ്പിൽ പൊന്നമ്മ (55) മരിച്ച സംഭവം കൊലപാതകം. പ്രതി കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് വീട്ടിൽ സത്യനെ (45) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി സി.ഐ അനൂപ് ജോസ് പറഞ്ഞു. പത്തു വർഷത്തിലധികമായി മെഡിക്കൽ കോളജിലെ ആശുപത്രി കെട്ടിടങ്ങളിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ എട്ടിന് രാത്രി ഒമ്പതോടെ അർബുദ വാർഡിൻെറ പിൻഭാഗത്തെ സി.ടി സ്കാൻ സൻെററിൻെറ തിണ്ണയിൽ കഴിയെവ ഇരുവരും തമ്മിൽ വാക്തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ സത്യൻ കമ്പിവടിക്ക് പൊന്നമ്മയുടെ തലക്കടിച്ചു. അടികൊണ്ട് ഓടിയ പൊന്നമ്മ കെട്ടിടത്തിൻെറ പിൻഭാഗത്തെ കുഴിയിൽ വീണു. അവിടെ െവച്ച് വീണ്ടും രണ്ടുതവണ തലക്കടിച്ചു. ഇതോടെ രക്തം വാർന്ന് മരിച്ചു. കൊല്ലാനുപയോഗിച്ച കമ്പിവടി കാട്ടിലേക്ക് എറിഞ്ഞതായും സത്യൻ പൊലീസിന് മൊഴി നൽകി. പൊന്നമ്മയുടെ രണ്ടു പവൻെറ മാല കൈക്കലാക്കി പിന്നീട് വിറ്റു. കൂടാതെ 100 ലോട്ടറി ടിക്കറ്റും 40 രൂപയും എടുത്തു. പിടിയിലാവുേമ്പാൾ കൈവശം 12,000 രൂപയുണ്ടായിരിന്നു. ഒരു മോതിരവും കൈവശമുണ്ടായിരുന്നെന്നും അത് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ വലിച്ചെറിഞ്ഞെന്നും സത്യൻ പറഞ്ഞു. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് സ്റ്റേഷൻ പരിസരം പരിശോധിച്ചെങ്കിലും ഇത് കണ്ടെത്തിയില്ല. രണ്ടുതവണ പൊന്നമ്മയും ഒരുതവണ ഇവരുടെ മകൾ സന്ധ്യയും ഉപദ്രവിച്ചതായി സത്യൻ പൊലീസിനോട് പറഞ്ഞു. അടുത്തകാലത്തായി ചോദിക്കുമ്പോൾ പണം കൊടുക്കാതിരുന്നതിലും മർദിച്ചതിലുമുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പറഞ്ഞു. ശനിയാഴ്ചയാണ് പൊന്നമ്മയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ച അറസ്റ്റ് രേഖപ്പെടുത്തി സത്യനെ രാവിലെ എട്ടിന് സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. വിലാസം പരിശോധിക്കാൻ കോഴഞ്ചേരിക്കും കൊണ്ടുപോയി. എസ്.ഐ റെനീഷ്, എ.എസ്.ഐമാരായ പി.കെ. അജിമോൻ, എം.പി. അജി, നോബിൾ, സി.പി.ഒമാരായ സന്തോഷ്, ഗിരീഷ്, കെ.എൻ. അംബിക, ഷിജ എന്നിവരാണ് സി.ഐയെ കൂടാതെ അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.