അനധികൃത ഫാമിൽ ആരോഗ്യ വകുപ്പിൻെറ പരിശോധന; ഏഴ് ദിവസത്തിനുള്ളിൽ പൂട്ടണം എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ മണ് ടംപറമ്പ് പ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാമുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായും നടത്തിവന്നിരുന്ന ആറോളം ഫാമുകളിലാണ് സന്ദർശനം നടത്തിയത്. പന്നികളിൽകൂടി പകരുന്ന ജപ്പാൻ ജ്വരം അടക്കമുള്ള രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന് സംഘം വിലയിരുത്തി. 20 പന്നികൾ മുതൽ 200 എണ്ണം വരെ ചില ഫാമുകളിൽ വളർത്തുന്നു. അവക്ക് വൃത്തിയുള്ള ജീവിത സാഹചര്യമോ, മാലിന്യ സംസ്കരണ സംവിധാനങ്ങളോ നിലവിലില്ല. മാലിന്യങ്ങൾ സമീപത്തെ കൃഷിസ്ഥലത്തേക്കും റോഡിലേക്കും ഒഴുകുന്നതുവഴി കൃഷി ചെയ്യുന്നതിനും ശുദ്ധജലം മലിനമാകാനും സാധ്യതയുണ്ട്. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഏഴു ദിവസത്തിനുള്ളിൽ ഫാമുകൾ പൂട്ടാൻ ഉടമകൾക്ക് നോട്ടീസ് നൽകി. പഞ്ചായത്ത് ഭരണസമിതിയുമായി ചർച്ച ചെയ്ത് പന്നികളെ പരസ്യമായി ലേലം ചെയ്യണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലത്തീഫ്, ബാബു, മഹേഷ് എന്നിവരും വാർഡംഗമായ ടി.പി. ജോസഫും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.