ചെറുതുരുത്തി: വാട്ടർ അതോറിറ്റിയുടെ . ദേശമംഗലം പഞ്ചായത്തിലെ വാട്ടർ അതോറിറ്റിയുടെ പള്ളം പമ്പ് ഹൗസാണ് ഏത് സമയത്തും ഇടിഞ്ഞു വീഴാറായി നിൽക്കുന്നത്. ഇവിടെ നിന്നാണ് 35 വർഷമായി ദേശമംഗലം പഞ്ചായത്തിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നത്. കാലപ്പഴക്കത്തെ തുടർന്ന് കെട്ടിടത്തിൻെറ കമ്പികളും സിമൻറ് കട്ടകളും അടർന്ന് വീഴാറായി നിൽക്കുകയാണ്. ദ്രവിച്ച കമ്പികൾ പുറത്തു കാണാം. വാട്ടർ അതോറിറ്റിക്കാർ സ്ഥാപിച്ച മോട്ടോർ കത്തിയതിനെ തുടർന്ന് ദേശമംഗലം പഞ്ചായത്ത് സ്ഥാപിച്ച മോട്ടോർ ആണിപ്പോൾ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.