കയ്പമംഗലം: വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. എസ്.എൻ.പുരം പത്താഴക്കാട് സ്വദേശ ി കുറ്റിക്കാട്ടു വീട്ടിൽ മുഹമ്മദ് അലിയുടെ മകൻ ഷേഖ് മൊയ്തീനെയാണ് (21) ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിൻെറ നേതൃത്വത്തിൽ കയ്പമംഗലം എസ്.ഐ കെ.ജെ.ജിനേഷ് അറസ്റ്റ് ചെയ്തത്. ബന്ധുവീട്ടിലെ വിവാഹത്തിന് കണ്ട പരിചയം പറഞ്ഞ് പെൺകുട്ടിയെ യുവാവ് ഫേസ്ബുക്കിലൂടെ സുഹൃത്താക്കുകയായിരുന്നു. പിന്നീട് നിരന്തരം ഫേസ്ബുക്ക് വഴി പ്രണയാഭ്യർഥന നടത്തിയും വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ചും ഇയാൾ പെൺകുട്ടിയെ വരുതിയിലാക്കുകയും ചെയ്തു. ഇങ്ങനെ സൗഹൃദഭാവത്തിൽ ഹോട്ടൽ മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി. ചൊവ്വാഴ്ച പെൺകുട്ടിയെ പ്രതി ബൈക്കിൽ കയറ്റി ചെറായി ബീച്ചിലെത്തിച്ചു. കുറച്ചു സമയം അവിടെ ഇരുന്ന ശേഷം റൂമിലിരുന്ന് സംസാരിക്കാമെന്നു പറഞ്ഞ് പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം ഇയാൾ 20രൂപയും കൊടുത്ത് പെൺകുട്ടിയെ ബസിൽ കയറ്റി വിട്ടു. സ്ഥലം മാറി ബസിറങ്ങിയ കുട്ടിയെ കണ്ട് സംശയം തോന്നി നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഈ സമയം പെൺകുട്ടിയെ കാണാതെ ബന്ധുക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന് പൊലീസ് കേസെടുത്ത് അേന്വഷിച്ചുവരികയായിരുന്നു. തുർന്ന് നടത്തിയ അേന്വഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. വെള്ളിയാഴ്ച പുലർച്ചെ പതിയാശ്ശേരി കോളനിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. സീനിയർ സി.പി.ഒ. സി.കെ. ഷാജു, നജീബ് ബാവ, പി.എ. അഭിലാഷ്, സ്നേഹമോൾ, മെഹറുന്നീസ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.