വിയ്യൂരിൽ നിന്നും സ്ക്വാഡിനെ സ്ഥലം മാറ്റി നിയമിച്ചു പടം.... തൃശൂർ: കണ്ണൂർ ജയിൽ ഡി.ജി.പിയുടെ അപ്രതീക്ഷിത പരിശോധനക ്ക് ശേഷവും മൊബൈൽഫോണും കഞ്ചാവുകളും തുടർച്ചയായി കണ്ടെടുക്കുന്ന സാഹചര്യത്തിൽ പരിശോധന ജയിൽ വകുപ്പ് കർശനമാക്കുന്നു. 'ജൂലിയും ജാക്കിയും ഇനി കണ്ണൂർ സെൻട്രൽ ജയിലിൽ മണം പിടിച്ചെത്തും'. സംസ്ഥാനത്തെ ഏക പ്രിസൺ ഡോഗ് സ്ക്വാഡിലെ സ്നിഫർ ഡോഗുകളായ ലാബ്രഡോർ ഇനത്തിൽ പെട്ട ജൂലിയേയും റോട്ട് വീലർ ഇനത്തിൽ പെട്ട ജാക്കിയേയും അവയുടെ ഹാൻഡലർമാർ സഹിതം കണ്ണൂരിലേക്ക് സ്ഥലം മാറ്റി നിയമനം നൽകി. ഡോഗ് സ്ക്വാഡിൻെറ നിരീക്ഷണം ശക്തമാക്കിയതിനെ തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ പുറത്തു നിന്ന് മതിലിനു മുകളിലൂടെ നിരോധിത വസ്തുക്കൾ സാമൂഹിക വിരുദ്ധർ എറിഞ്ഞിടുന്നത് പൂർണമായും തടയാൻ കഴിഞ്ഞിരുന്നു. കൂടാതെ ജയിലിനകത്തെ പരിശോധനയിലും ഡോഗ് സ്ക്വാഡിനെ വിജയകരമായി പങ്കെടുപ്പിച്ചിരുന്നു. ഋഷിരാജ് സിങ് ജയിൽ മേധാവിയായി ചുമതലയേറ്റ ശേഷം വിയ്യൂർ, കണ്ണൂർ ജയിലുകളിൽ പരിശോധന കർശനമാക്കിയിരുന്നു. നിരവധി മൊബൈൽ ഫോണുകളും ലഹരി വസ്തുക്കളും പരിശോധനയിൽ കണ്ടെടുക്കുകയും ചെയ്തിരുന്നു. കണ്ണൂരിൽ പൊലീസ് നായകൾക്ക് താമസിക്കാനുള്ള സൗകര്യം സ്ഥാപിച്ചിട്ടില്ല. അതുവരേക്കും പൊലീസ് കാമ്പിലെ കെന്നലിലായിരിക്കും പാർപ്പിക്കുക. വിയ്യൂരിലെ ഡോഗ് സ്ക്വാഡിൽ രണ്ട് ഡോബർമാൻ ഡോഗുകളും ( ബെല്ല, മോണി) ഒരു ജർമൻ ഷെപ്പേർഡും ( സ്നൂപ്പി ) ആണ് ശേഷിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ ജയിലിലും ഡോഗ് സ്ക്വാഡ് രൂപവത്കരിക്കാൻ ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.