വൈദ്യുതി ചാർജ് വർധനയിൽ പ്രതിഷേധം

ചാവക്കാട്: വൈദ്യുതി ചാര്‍ജ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിന് കീഴില്‍ വിവിധ കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പുന്നയൂര്‍ക്കുളത്ത് നടന്ന പ്രകടനത്തിന് ജബ്ബാര്‍, ഷമീര്‍ അണ്ടത്തോട്, സിയാദ്, യഹിയ മന്ദലാംകുന്ന് എന്നിവര്‍ നേതൃത്വം നല്‍കി. പുന്നയൂരില്‍ നടന്ന പ്രകടനത്തിന് ഷാഫി, ടി.എം. അക്ബര്‍ എന്നിവർ നേതൃത്വം നല്‍കി. ചാവക്കാട്ട് പ്രതിഷേധത്തിന് അഷറഫ്, സിദ്ദീക്ക് എന്നിവർ നേതൃത്വം നല്‍കി. കടപ്പുറത്ത് നടന്ന പ്രകടനത്തിന് ഷെഫീക്ക് തൊട്ടാപ്പ്, കെ.എച്ച്. ഷാജഹാന്‍, അയ്യൂബ് തൊട്ടാപ്പ്, ഇസ്മായില്‍, റഹീം, സാദിക്ക് അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.