ചാലിശ്ശേരി - മുക്കൂട്ട റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു

പെരുമ്പിലാവ്: ചാലിശ്ശേരി - മുക്കൂട്ട റോഡിലൂടെ വലിയ വാഹനങ്ങൾക്കുണ്ടായിരുന്ന ഗതാഗത നിയന്ത്രണം പിൻവലിച്ചു. നവീക രണത്തിൻെറ ഭാഗമായി ഒരു മാസത്തിലധികമായി ഗതാഗത നിരോധനം ഏർപ്പെടുത്തിയ ഈ പാതയിൽ വെള്ളിയാഴ്ചയാണ് എല്ലാ വലിയ വാഹനങ്ങൾക്കും കടന്നു പോകാൻ അവസരം നൽകിയത്. ചാലിശ്ശേരി - മുക്കൂട്ട പാത സഞ്ചാരയോഗ്യമായത് വിദ്യാർഥികൾക്കും, വാഹന യാത്രക്കാർക്കും ഏറെ ഗുണകരമായി. പാലക്കാട്, തൃശൂർ ജില്ലയിൽനിന്ന് മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, പടിഞ്ഞാറങ്ങാടി ഭാഗങ്ങളിലേക്കും, സ്വകാര്യ ഡൻെറൽ കോളജിലേക്കും എത്താനുള്ള എളുപ്പമാർഗമാണ് ഈ പാത. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് മുക്കൂട്ട വഴി കടന്ന് പോകുന്നത്. കഴിഞ്ഞ മാസം പത്തിനാണ് മുക്കൂട്ട റോഡ് മുന്നൂറ് മീറ്റർ ടൈൽ വിരിക്കുന്നതിൻെറ ഭാഗമായി നിരോധിച്ചത്. പണി പൂർത്തിയായിട്ടും വാഹനങ്ങൾ ഓടിക്കാതിരുന്നത് പ്രതിക്ഷേധത്തിനിടയാക്കിയിരുന്നു. ഞായറാഴ്ച മുതൽ ചെറിയ വാഹനങ്ങൾ ഓടിത്തുടങ്ങി എങ്കിലും വലിയ വാഹനങ്ങൾക്ക് നിരോധനം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇേതത്തുടർന്നാണ് എല്ലാ വാഹനങ്ങളും ഓടിക്കുന്നതിന് അനുമതിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.