ചാവക്കാട് ബീച്ച് ടൂറിസം ഡെസ്​റ്റിനേഷന്‍ മാനേജ്മെൻറ് കമ്മിറ്റി രൂപവത്കരിച്ചു

ചാവക്കാട് ബീച്ച് ടൂറിസം ഡെസ്റ്റിനേഷന്‍ മാനേജ്മൻെറ് കമ്മിറ്റി രൂപവത്കരിച്ചു ചാവക്കാട്: കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ചെയർമാനായി ചാവക്കാട് ബീച്ച് ടൂറിസം ഡെസ്റ്റിനേഷന്‍ മാനേജ്മൻെറ് കമ്മിറ്റി രൂപവത്കരിച്ചു. കമ്മിറ്റി രൂപവത്കരണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറാണ് ഉത്തരവിറക്കിയത്. നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ വൈസ് ചെയര്‍മാനാണ്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ എം.ആര്‍. രാധാകൃഷ്ണന്‍, കെ.വി. രവീന്ദ്രന്‍, എ.സി. ആനന്ദന്‍, ടി.സി. കോയ, ഷീജ പ്രശാന്ത്, കെ.കെ. കാര്‍ത്ത്യായനി എന്നിവരാണ് അംഗങ്ങൾ. കമ്മിറ്റിയുടെ ആദ്യ യോഗം ഈ മാസം 26ന് ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.