അറക്കല്‍പാടം പാഴ്്വസ്തുക്കളിട്ട് നികത്താന്‍ ശ്രമം

പെരുമ്പിലാവ്: പെരുമ്പിലാവ് - നിലമ്പൂര്‍ സംസ്ഥാന പാതയോരത്ത് അറക്കല്‍ പാടം വ്യക്തിയുടെ നേതൃത്വത്തില്‍ വീണ്ടും നികത്താന്‍ ശ്രമം. കൃഷിക്ക് അനുയോജ്യമായ പാടത്ത് ചെറിയ കുഴിയെടുത്ത് വെള്ളം നിറച്ച് അതില്‍ ഫര്‍ണിച്ചര്‍ ഷോപ്പില്‍ നിന്നുള്ള പ്ലാസ്്റ്റിക് വസ്തുക്കള്‍, കല്ലുകള്‍, മരങ്ങളുടെ ശിഖിരങ്ങള്‍ എന്നിവ ഇട്ടാണ് നികത്തുന്നത്. നിലവില്‍ പാടത്തിൻെറ ഭൂരിഭാഗവും പാഴ് വസ്തുക്കള്‍ നിറച്ച് നികത്തിയിരിക്കുകയാണ്. ഇതിനെതിരെ വില്ലേജ് ഓഫിസര്‍, കൃഷി ഓഫിസര്‍ എന്നിവര്‍ക്ക് പൊതുപ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യക്തി മുമ്പ് പലതവണ സമാനമായ രീതിയില്‍ ഘട്ടമായി പാടം നികത്താന്‍ ശ്രമിച്ചിരുന്നു. പൊതുപ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ നിരവധി തവണ നോട്ടീസ് നല്‍കുകയും തുടർന്ന് നിർത്തി വെക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം നികത്തല്‍ പുനരാരംഭിക്കുകയായിരുന്നു. പാടം നികത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.