ജാതിപ്പേര് വിളിച്ചുവെന്ന്; പഞ്ചായത്ത് അംഗത്തി​െൻറ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ജാതിപ്പേര് വിളിച്ചുവെന്ന്; പഞ്ചായത്ത് അംഗത്തിൻെറ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി തൃശൂര്‍: ജാതിപ്പേര് വിളിച്ച് ആ ക്ഷേപിച്ചുവെന്ന കേസിൽ കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് 19ാം വാര്‍ഡംഗം കരിക്കാട് കോട്ടോല്‍ ജമാലുദ്ദീൻെറ മുൻകൂർ ജാമ്യാപേക്ഷ തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കെ. മധുകുമാര്‍ തള്ളി. ജൂണ്‍ 15ന് ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് നായാടി കോളനി സാസ്കാരിക നിലയത്തിനടുത്താണ് കേസിനാസ്പദമായ സംഭവം. ജമാലുദ്ദീനും രണ്ടാം പ്രതിയായി ചേർത്ത സതിയും ചേര്‍ന്ന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വെള്ളത്തന്‍കാട്ടില്‍ ഉണ്ണികൃഷ്ണൻെറ ഭാര്യ അമ്പിളി എന്ന സംഗീതയെയും മകന്‍ അജിന്‍കൃഷ്ണയെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. കുന്നംകുളം അസിസ്റ്റൻറ് കമീഷണർ ടി.എസ്. സനോജാണ് കേസ് രജിസ്റ്റർ ചെയ്തത്. കേെസടുത്ത ശേഷവും ജമാലുദ്ദീൻ സാമൂഹിക മാധ്യമത്തിലൂടെ അമ്പിളിയെ അപമാനിച്ചതിന് പൊലീസ് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ഡി. ബാബു ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.