വടക്കാഞ്ചേരി: പെട്രോൾ, ഡീസൽ വില വർധനയിൽ പ്രതിഷേധിച്ച് കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ വടക്കാഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും ഐ.എൻ.ടി.യു.സിയും സംയുക്തമായി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻറ് എ.എസ്.ഹംസ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.വിജയൻ അധ്യക്ഷത വഹിച്ചു. ടി.വി.സണ്ണി, ടി.എസ്. മായാദാസ്, ജയൻ ചേപ്പലക്കോട്, സി.കെ. രാമചന്ദ്രൻ, ജയൻ മംഗലം, കെ.എം.സത്താർ, നാസർ മങ്കര, വി.ആർ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ബുഷ്റ റഷീദ്, പ്രിൻസ് ചിറയത്ത്, ഒ.ആർ.രാമചന്ദ്രൻ, സി.രാജഗോപാൽ, ബിജു കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.