കയ്പമംഗലം: സമൂഹ നന്മക്ക് മതപണ്ഡിതരുടെ സേവനം നിസ്തുലമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ല ജനറൽ സെക ്രട്ടറി ഇല്യാസ് ഫൈസി. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ മതിലകം റേഞ്ച് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കൊടുങ്ങല്ലൂർ താലൂക്ക് വൈസ് പ്രസിഡൻറ് നജീബ് തങ്ങൾ മദനി പ്രാർഥന നടത്തി. അബ്ദുൽ ബാരി ഫൈസി അധ്യക്ഷത വഹിച്ചു. മുഹമ്മദ് സിറാജുദ്ദീൻ ഫൈസി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇബ്രാഹീംകുട്ടി ഹാജി, പി.ബി. താജുദ്ദീൻ, ഷിഹാബ് മുസ്‌ലിയാർ, കെ.എസ്. ഷിഹാബ് പൊന്മാനിക്കുടം, മാഹിൻ അബൂബക്കർ എന്നിവർ സംസാരിച്ചു. മതിലകം റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികൾ: സി.എച്ച്.എം. ഫൈസൽ ബദ്‌രി (പ്രസി.), എൻ. മുഹമ്മദ് ഫൈസി, മജീദ് മുസ്‌ലിയാർ, നൗഫൽ റഹ്‌മാനി (വൈസ് പ്രസി.), ജഅ്‌ഫർ മുസ്‌ലിയാർ (ജന. സെക്ര.), സുലൈമാൻ ബുഖാരി, ഷിഹാബ് മുസ്‌ലിയാർ, തൗഫീഖ് വാഫി (ജോ. സെക്ര.), പി.ബി. ഹംസ ഹാജി (ട്രഷ.), സിദ്ദീഖ് ഫൈസി (പരീക്ഷ ബോർഡ് ചെയർ.), അബ്ദുൽഹക്കീം മുസ്‌ലിയാർ (ഐ.ടി കോഓഡിനേറ്റർ), മുഈനുദ്ദീൻ വാഫി (ചെയർ., എസ്.കെ.എസ്.ബി.വി) മുഹമ്മദ് സ്വാലിഹ് വാഫി (കൺ., എസ്.കെ.എസ്.ബി.വി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.