കൊടുങ്ങല്ലൂർ: ഡി.വൈ.എഫ്.െഎ പ്രാദേശിക നേതാവിനെതിരായ ആരോപണങ്ങൾ സി.പി.എം അന്വേഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പാർട്ടി കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി രണ്ടംഗ കമീഷനെ നിയോഗിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ആർ. ജൈത്രൻ, ഹനോയ് എന്നിവരാണ് അന്വേഷണ കമ്മിറ്റി അംഗങ്ങൾ. അന്വേഷണത്തിന് മുന്നോടിയായി പാർട്ടിയുടെയും ഡി.വൈ.എഫ്.െഎയുടെയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ആരോപണ വിധേയനായ യുവനേതാവിനെ മാറ്റാനും ഏരിയ കമ്മിറ്റി തീരുമാനിച്ചു. ആരോപണത്തിൻെറ നിജസ്ഥിതിയും ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി പോകാനുണ്ടായ സാഹചര്യവും അന്വേഷിക്കുമെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.