ചീരക്കുഴി ഡാം മന്ത്രി കെ. കൃഷ്ണന്‍കുട്ടി സന്ദര്‍ശിച്ചു

പഴയന്നൂര്‍: പ്രളയത്തില്‍ തകര്‍ന്ന ചീരക്കുഴി ഡാം സംസ്ഥാന ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ജനപ്രതിനിധികളു ം ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. ഡാം പൂര്‍വ സ്ഥിതിയിലാക്കുന്നതിന് സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഫണ്ടുകള്‍ കണ്ടെത്തുന്നതിന് എല്ലാ സാധ്യതകളും തേടും. ചീരക്കുഴി കനാലിൻെറ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി എസ്.ഡി.ആർ.എഫ് ഫണ്ടില്‍നിന്ന് 4.43 കോടി അനുവദിച്ചിട്ടുണ്ട്. ടെൻഡര്‍ നടപടി പൂര്‍ത്തിയായാല്‍ കനാല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുമെന്ന് എക്‌സി. എൻജിനീയര്‍ അറിയിച്ചു. കെ.ആര്‍. പ്രദീപ് എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. തങ്കമ്മ, വൈസ് പ്രസിഡൻറ് എം. പത്മകുമാര്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ ശോഭന രാജന്‍, എം.ആർ. മണി, എക്‌സി. എൻജിനീയര്‍ ബാലു വർഗീസ്, കെ.എഫ്.ആർ.ഐ ഡയറക്ടര്‍ ഡോ. രഘു, ബ്ലോക്ക് സെക്രട്ടറി ദിവ്യ കുഞ്ഞുണ്ണി എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. വെള്ളം പരിശോധന ലാബ് തുടങ്ങി പഴയന്നൂർ: ബ്ലോക്ക് പഞ്ചായത്തും കേരള വാട്ടർ അതോറിറ്റിയും ചേർന്ന് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമിട്ട കുടിവെള്ള സ്രോതസ്സ് ഗുണനിലവാര പരിശോധന ലാബിൻെറ ഉദ്ഘാടനം ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു. യു.ആർ. പ്രദീപ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗങ്ങളായ കെ.പി. രാധാകൃഷ്ണൻ, ദീപ എസ്. നായർ, ഇ. വേണുഗോപാലമേനോൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ ശോഭന രാജൻ,സുലേഖ പ്രദീപ്, എം.ആർ. മണി, പി. പത്മജ, ആർ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. പത്മകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡൻറ് വി. തങ്കമ്മ സ്വാഗതവും സെക്രട്ടറി ദിവ്യ കുഞ്ഞുണ്ണി നന്ദിയും പറഞ്ഞു. മന്ത്രി ഇടപെട്ടു: ദുരിതത്തിൽനിന്ന് വയോധികക്ക് മോചനം പഴയന്നൂർ: മന്ത്രി കെ.കെ. ശൈലജയുടെ ഇടപെടലിനെ തുടർന്ന് എളനാട് പതിമൂന്നാം വാർഡിൽ കരിയാർകോട് വീട്ടിൽ ഞാറക്കോട് കോളനിയിലെ തങ്ക(62) എന്ന വയോധികക്ക് ആശ്വാസം. പരസഹായമില്ലാതെ ദുരിതപൂർണമായ ഇരുടെ ജീവിതം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അടിയന്തര നടപടി കൈക്കൊള്ളണമെന്ന് മന്ത്രി സാമൂഹിക നീതി ഓഫിസറായ കെ.ജി. വിൻസൻറിനെ അറിയിച്ചു. കാലിലെ മുറിവ് കാരണം നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു തങ്ക. മൂന്ന് സൻെറ് സ്ഥലത്ത് പണി പൂർത്തിയാകാത്ത വീട്ടിൽ, ശൗചാലയം പോലും ഇല്ലാത്ത ചുറ്റുപാടിലാണ് ഇവർ കഴിഞ്ഞിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വീട്ടിൽ സ്ഥിരതാമസമില്ലാത്ത മദ്യപാനിയായ മക‍ൻെറ മർദനവും ഇവർ അനുഭവിച്ചിരുന്നു. ഇരിങ്ങാലക്കുട റവന്യൂ ഡിവിഷനൽ ഓഫിസർമാരുടെ ടെക്നിക്കൽ അസിസ്റ്റൻറുമാരായ ബിനി സെബാസ്റ്റ്യൻ, മാർഷൽ സി.രാധാകൃഷ്ണൻ, പഴയന്നൂർ പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ തങ്കയെ പഴയന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ആരോഗ്യപരിശോധനക്ക് വിധേയയാക്കി. ശേഷം രാമവർമപുരത്തുള്ള സർക്കാർ വൃദ്ധസദനത്തിൽ എത്തിച്ചു. ക്ഷീണിതയായ വയോധികക്ക് കൂടുതൽ ആരോഗ്യപരിശോധനകൾ ആവശ്യമെങ്കിൽ നടത്തുമെന്ന് ജില്ല സാമൂഹ്യ നീതി ഓഫിസറും വൃദ്ധസദനം സൂപ്രണ്ടുകൂടിയായ കെ.ജി.വിൻസൻെറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.