കൊടുങ്ങല്ലൂർ: ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഒഴിവുള്ള വർക്ഷോപ്പ് ഇൻസ്ട്രക്ടർ (അഗ്രികൾച്ചർ) തസ്തികയിലേക്ക് താൽക്കാ ലിക നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗ്യാർഥികൾ 10ന് രാവിലെ 10ന് സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. നവീകരണോദ്ഘാടനം കൊടുങ്ങല്ലൂർ: താലൂക്ക് സർവിസ് പെൻഷനേഴ്സ് വെൽഫെയർ സഹകരണ സംഘം ഓഫിസ് നവീകരണോദ്ഘാടനം ബെന്നി ബഹ്നാൻ എം.പി നിർവഹിച്ചു. പ്രസിഡൻറ് ടി.എം. കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡോ. ആശാലത, സി.കെ. ഗീത, ടി.എം. നാസർ, പ്രഫ. സി.ജി. ചെന്താമരാക്ഷൻ, വേണു വെണ്ണറ, വി.എം. ജോണി, പി.വി. ഗീതാദേവി എന്നിവർ സംസാരിച്ചു. ഭരണ സമിതിയംഗം പ്രഫ. കെ. സാവിത്രി സ്വാഗതവും ഡയറക്ടർ കെ.ജി. മുരളീധരൻ നന്ദിയും പറഞ്ഞു. അവാർഡ് വിതരണവും അനുമോദന യോഗവും കൊടുങ്ങല്ലൂർ: എം.ഇ.എസ് കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഫ. കെ.എ. അബ്ദുൽവഹാബ് മെമ്മോറിയൽ അവാർഡ് വിതരണവും അനുമോദന യോഗവും നടന്നു. താലൂക്കിലെ മുഴുവൻ സ്കൂളുകളിലെയും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെയും വിവിധ മേഖലകളിൽ ഡോക്ടറേറ്റ് ലഭിച്ചവരെയും ആദരിച്ചു. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് താലൂക്ക് സെക്രട്ടറി കെ.എം. അബ്ദുൽഖാദർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് വി.എം. ഷൈൻ, സെക്രട്ടറി പി.കെ. മുഹമ്മദ് ഷമീർ, സലീം അറക്കൽ, കെ.എ. മുഹമ്മദ് ഇബ്രാഹിം, കെ.കെ. മുഹമ്മദ് ഹസൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.കെ. സുൾഫി സ്വാഗതവും ട്രഷറർ കൊച്ചു ഇബ്രാഹിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.