ഡി.വൈ.എഫ്.ഐ നേതാവിനോട് കയർത്ത 'ശെൽവരാജിനെ' നാടുകടത്തി

തൃശൂർ: വടക്കാഞ്ചേരിയിൽ ഡി.വൈ.എഫ്.ഐ നേതാവിനെ മർദിച്ചെന്ന പരാതിയുയർന്ന സി.ഐ.വൽസരാജിനെ സ്ഥലം മാറ്റി. കാസർകോടേക്കാ ണ് സ്ഥലം മാറ്റിയത്. ശെൽവരാജ് ഉൾപ്പെടെ ജില്ലയിൽ ആറ് സി.ഐ മാരെയാണ് ഡി.ജി.പി മാറ്റി നിയമിച്ചത്. കഴിഞ്ഞ മാസം 11ന് വയോധിക ദമ്പതികള്‍ക്കൊപ്പം പരാതി നല്‍കാന്‍ പൊലീസ് സ്്റ്റേഷനില്‍ എത്തിയ ഡി.വൈ. എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറി വി.സി. സജീന്ദ്രനെ ശെൽവരാജ് പരാതിക്കാരുടെ മുന്നിൽവെച്ച് മോശമായി പെരുമാറുകയും മർദിച്ചുവെന്നുമായിരുന്നു ആക്ഷേപം. സി.ഐക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സി.പി.എമ്മും ആവശ്യമുന്നയിച്ച് രംഗത്ത് വന്നിരുന്നു. വടക്കാഞ്ചേരിയിൽ പുതിയ ആളെ നിയമിച്ചിട്ടില്ല. തൃശൂർ ടൗൺ ഈസ്റ്റ് സി.ഐ ആയിരുന്ന ബിജുകുമാറിനെ എസ്.ബി.സി.ഐ.ഡിയിലേക്ക് മാറ്റി. ഈസ്റ്റിലേക്ക് പേരാമംഗലം സി.ഐ ആയിരുന്ന പി.പി.ജോയിയെ മാറ്റി നിയമിച്ചു. പേരാമംഗലത്ത് ചിറ്റൂർ സി.ഐ ആയ രാജേഷ് കെ.മേനോനെ മാറ്റി. മാള സി.ഐ ഭൂപേഷിനെ എരുമപ്പെട്ടിയിലേക്കും, എരുമപ്പെട്ടി സി.ഐ സജി ശശിയെ മാളയിലേക്കും മാറ്റി. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയിലെ ജെറിൻ വി സ്കറിയയെ കൺട്രോൾ റൂമിലും അടൂർ എസ്.ബി.സി.ഐ.ഡിയിൽനിന്ന് വി.റോയിയെ കൊടകരയിലും ആലപ്പുഴ ഹരിപ്പാട് സി.ഐ ആയിരുന്ന ബാബു സെബാസ്റ്റ്യനെ ഒഴിവുള്ള സി.ഐ തസ്തികകളിലും നിയമനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.