ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ അധ്യാപകൻ വിദ്യാർഥിയെ ക്രൂരമായി മർദിച്ചതായി പരാതി. കഥകളി തെക്കൻ വിഭാഗം വിദ്യ ാർഥിയെയാണ് ഇടത് സംഘടന നേതാവുകൂടിയായ അധ്യാപകൻ മർദിച്ചതായി പരാതി ഉയർന്നത്. ഇലക്ട്രിക് വയർ കൊണ്ട് മർദനമേറ്റ വിദ്യാർഥിയുടെ ശരീരത്തിൽ മുറിവുണ്ട്. കലാമണ്ഡലം വിദ്യാർഥി യൂനിയൻ മുറിപ്പാടിൻെറ ചിത്രം സഹിതം ഫേസ്ബുക്കിലിട്ടതോടെയാണ് സംഭവം പുറത്തായത്. വിദ്യാർഥികൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും പരാതി പിൻവലിപ്പിക്കാനും സംഭവം ഒതുക്കി തീർക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. പടം facebook post കലാമണ്ഡലം വിദ്യാർഥിയുടെ മർദനമേറ്റ ദൃശ്യം, ഫേസ്ബുക്ക് പോസ്റ്റിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.