നവോത്ഥാന മൂല്യ സംരക്ഷണം യുവജനങ്ങളുടെ ഉത്തരവാദിത്തം

ഇരിങ്ങാലക്കുട: നവോത്ഥാന പോരാട്ടങ്ങളും അതിൻെറ മൂല്യങ്ങളും ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന വര്‍ത്തമാന കാലഘട ്ടത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുവാന്‍ യുവജനങ്ങള്‍ തയ്യാറാകണമെന്ന് കേരള പുലയര്‍ യൂത്ത് മൂവ്‌മൻെറ് സംസ്ഥാന പ്രസിഡൻറ് പ്രശോഭ് ഞാവേലി പറഞ്ഞു. കെ.പി.വൈ.എം തൃശൂര്‍ ജില്ല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് വി.കെ. സുമേഷ് അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷനില്‍ കെ.പി.എം.എസ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ടി.എസ്. റെജി കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. സന്ദീപ് അരിയാമ്പുറം, വി.എസ്. ആശ്‌ദോഷ്, ശാന്താഗോപാലന്‍, പി.എ. അജയഘോഷ്, കെ.എസ്. രാജു, സുബ്രന്‍ കൂട്ടാല, വി. ബാബു, ലിലാവതി കുട്ടപ്പന്‍, ഉഷ വേണു, നിര്‍മ്മല മാധവന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. അജീഷ് കുമാര്‍ സ്വാഗതവും പി.വി. പ്രദീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.