ഇസ്​മായിലിനെ തേടി ചെമ്മീൻ കർഷകനുള്ള ദേശീയ അംഗീകാരം

കൊടുങ്ങല്ലൂർ: . പ്രളയം വരുത്തിയ വലിയ നഷ്ടത്തിൽനിന്ന് കര കയറാൻ നിശ്ചയ ദാർഢ്യത്തോെട പരീക്ഷിച്ച 'ഹാറ്റ്' ശാസ്ത് രീയ ചെമ്മീൻ കൃഷി രീതിയാണ് ഇൗ യുവാവിന് അനുഗ്രഹമായത്. മികച്ച വിളവും അതിനനുസൃതമായ വരുമാനവും ലഭിച്ചതിന് പുറമെയാണ് കൊടുങ്ങല്ലൂർ എസ്.എൻ പുരം കട്ടൻബസാർ കോന്നാക്കാട്ട് പറമ്പിൽ കെ.ജെ. ഇസ്മായിലിനെ തേടി അംഗീകാരവും എത്തിയത്. ഹൈദരാബാദ് ആസ്ഥാനമായ ''നാഷനൽ ഫിഷറീസ് െഡവലപ്പ്മൻെറ് ബോർഡ്് കോസ്റ്റൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച രണ്ടാമത്തെ ചെമ്മീൻ കർഷകനായാണ് ഇസ്മായിലിനെ തെരഞ്ഞെടുത്തിരിക്കുന്നത്. ദേശീയ മത്സ്യ കർഷക ദിനമായ ജൂലൈ പത്തിന് ഹൈദരാബാദിൽ നടക്കുന്ന ചടങ്ങിൽ ഇസ്മായിൽ അവാർഡ്് ഏറ്റുവാങ്ങും. കനോലി കടന്ന് വള്ളിവട്ടത്താണ് ഇസ്മായിൽ ലീസിനെടുത്ത ചെമ്മീൻ പാടം. പരമ്പരാഗത രീതിയിൽ കൃഷി ചെയ്ത് വിളവെടുപ്പിന് പാകമായ 25 ലക്ഷം രൂപയുെട ചെമ്മീൻ േശഖരണമാണ് പ്രളയത്തോെടാപ്പം ഒഴുകിപ്പോയത്. ഇതുവരെ 62,000 രൂപമാത്രമാണ് നഷ്ട പരിഹാരമായി ലഭിച്ചത്. നഷ്ടത്തിൽ മനം നൊന്ത് കഴിയുന്നതിനിടയിലാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ എം.പി.ഡി.എയുടെ കീഴിലുള്ള ആർ.ജി.സി.എ. വികസിപ്പിച്ച ആധുനികമായ 'ഹാറ്റ്' രീതിയിൽ വനാമി ചെമ്മീൻ കൃഷിയിലേക്ക് തിരിയുവാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. രാസവസ്തുക്കളും, ആൻറിബയോട്ടിക്കുകളും ഉപയോഗിക്കാതെയും, വെള്ളം മാറ്റാതെയുമാണ് സുരക്ഷിതമായ ഇൗ കൃഷി രീതി. ഇത് പ്രകാരം ചെലവ് കുറയുന്നുവെന്ന് മാത്രമല്ല മികച്ച വിളവും ഗുണമേൻമയും ഉറപ്പാക്കാനാകുമെന്ന് തെളിഞ്ഞതായി ഇസ്മായിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.