'കുട്ടികളെ കേൾക്കാൻ മാതാപിതാക്കൾ തയാറാവണം'

തൃശൂർ: കുട്ടികളെ കേൾക്കാൻ മാതാപിതാക്കൾ സമയം കണ്ടെത്തണമെന്നും മനുഷ്യൻ എന്താണ്, മൃഗം എന്താണ്, പ്രകൃതി എന്താണെന്നു പോലും അറിയാത്തവരാണ് ഇന്നത്തെ കുട്ടികളെന്നും ജില്ല ജഡ്ജി സോഫി തോമസ് പറഞ്ഞു. അരണാട്ടുകര പള്ളി ഇടവക ദിനവും കുടുംബങ്ങളുടെ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അരണാട്ടുകര പള്ളി വികാരി ഫാ. ബാബു പാണാട്ടുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡോ. ഇ.വി. ജോൺ മുഖ്യ പ്രഭാഷണം നടത്തി. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച ഡോ. ലിൻസി മാത്യു, സ്റ്റെയിൻ ബോബി എന്നിവരെ ആദരിച്ചു. ഫാ. ജോസ് ഐനിക്കൽ, ഫാ. ഡെൻസ്റ്റൺ ഒലക്കേങ്കിൽ, കൗൺസിലർ ലാലി ജെയിംസ്, സിസ്റ്റർ അനിത അഗസ്റ്റിൻ, ഫാ ജിൻസ്, പ്രഫ. വി.ഡി. ജോൺ, ജോയ്കോമ്പാറ, ഡിക്സൺ പട്ടിക്കല, ജോസ് പോൾസി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.