കൊടുങ്ങല്ലൂർ: ശാന്തിപുരം മദ്യശാലെക്കതിരായ ജനകീയ ഉപവാസ സമരം പന്ത്രണ്ടര വർഷം പിന്നിട്ട വേളയിൽ . വ്യാഴാഴ്ച രാത് രി എട്ടോടെയാണ് കരിമരുന്ന് പ്രയോഗത്തോടെ കല്ലടയിൽ മദ്യം വിളമ്പാൻ തുടങ്ങിയത്. ബാർ തുറക്കാൻ അനുമതി നൽകിയതിനെതിരെ വെളളിയാഴ്ച ശാന്തിപുരത്ത് സമര സംഘടനകൾ പ്രതിഷേധം ഉയർത്തും, കരിദിനാചരണവും ഉണ്ടാകും. സമീപത്തെ ക്ഷേത്രത്തിലേക്കുളള ദൂര പരിധി ഉൾപ്പെടെ നിയമ വശവും, കോടതി വിധിയെയും മാനിക്കാതെയാണ് മദ്യലോബിക്ക ് വഴങ്ങിയ സർക്കാർ ബാർ അനുവദിച്ചതെന്നും സമരക്കാർ കുറ്റപ്പെടുത്തി. സമരം അവസാനിക്കാത്ത ശാന്തിപുരത്ത് രണ്ടാം സമരം ഇരുനൂറിലേറെ ദിനങ്ങൾ പിന്നിട്ട വേളയിലാണ് ശാന്തിപുരത്ത് മദ്യശാല തുറന്നത്. ൈലെസൻസ് നൽകിയതിനെതിരെ നിയമ പോരാട്ടവും സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.