മുല്ലശ്ശേരി ഞാറ്റുവേലച്ചന്ത ഇന്ന്​ തുടങ്ങും

മുല്ലശ്ശേരി: ഞാറ്റുവേലച്ചന്ത ചൊവ്വ, ബുധൻ ദിവസങ്ങളിൽ കമ്യൂണിറ്റി ഹാളിൽ നടക്കും. പഞ്ചായത്ത്, കൃഷിഭവൻ, മുല്ലശ്ശേരി സർവിസ് സഹകരണ സംഘം സംയുക്തമായി സംഘടിപ്പിക്കുന്ന ചന്ത ചൊവ്വാഴ്ച രാവിലെ 10.30ന് മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡൻറ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് എ.പി. ബെന്നി അധ്യക്ഷത വഹിക്കും. കൃഷി വിജ്ഞാന ക്ലാസ്, പ്രദർശന സ്റ്റാളുകൾ, കലാപരിപാടികൾ എന്നിവ ഉണ്ടാകും. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കർഷകർക്ക് നടീൽ വസ്തുക്കളും വിത്തുകളും വിതരണം ചെയ്യും. മൂന്നിന് വൈകീട്ട് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.