പുതിയ കലക്ഷനും വിലക്കിഴിവുമായ് കല്യാൺ സിൽക്സിൻെറ ആടി സെയിൽ പുതിയ കലക്ഷനും വിലക്കിഴിവുമായ് കല്യാൺ സിൽക്സിൻെറ ആടി സെയിൽ തൃശൂർ: കല്യാൺ സിൽക്സിൻെറ ആടി സെയിലിന് ജൂലൈ ഒന്നിന് തിരിതെളിഞ്ഞു. ഈ വർഷത്തെ ഏറ്റവും പുതിയ കലക്ഷനും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിസ്കൗണ്ടുമാണ് ഈ വർഷത്തെ പ്രത്യേകത. ഇന്ത്യയിലും വിദേശത്തും 28 ഷോറൂമുള്ള കല്യാൺ സിക്സ് പ്രമുഖ മില്ലുകളുമായി വാണിജ്യ കരാറുകളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ, മില്ലുകൾ വൻ വിലക്കിഴിവിലാണ് കല്യാൺ സിൽക്സിന് വസ്ത്രശ്രേണി കൈമാറുന്നത്. കല്യാണിൻെറ സ്വന്തം െപ്രാഡക്ഷൻ ഹൗസുകളിൽ നിർമിക്കപ്പെടുന്ന പുതിയ കലക്ഷനും ഷോറൂമുകളിലെത്തും. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് രണ്ടിരട്ടി സ്റ്റോക്കാണ് ഒരുക്കിയിരിക്കുന്നത്. ഇവക്ക് 10- 50 ശതമാനം വരെ വിലക്കിഴിവുണ്ട്. മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ, സാരി, ഹോം ഫർണിഷിങ്, എത്തനിക്ക് വെയർ, പാർട്ടിവെയർ, വെസ്റ്റേൺ വെയർ, റെഡിമെയ്ഡ് ചുരിദാർ, റെഡി-ടു-സ്റ്റിച്ച് ചുരിദാർസ്, ചുരിദാർ മെറ്റീരിയൽസ്, കുർത്തി, സാൽവാർസ് എന്നിവയിലെ വലിയ കലക്ഷനുകളാണ് അണിനിരക്കുന്നത്. 50 ശതമാനം വരെ വിലക്കിഴിവുള്ള സാരികൾ, മെൻസ് വെയർ, കിഡ്സ് വെയർ, ചുരിദാർ മെറ്റീരിയൽസ് എന്നിവക്ക് പ്രത്യേക വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. പഴയ വസ്ത്രേശ്രണികൾ ആടിമാസ കലക്ഷൻെറ പേരിൽ വിറ്റഴിക്കുന്ന പ്രവണത അവസാനിപ്പിക്കാനായത് കല്യാൺ സിക്സിൻെറ ക്രിയാത്മകമായ ഇടപെടലിലൂടെയാണെന്നും കൂടുതൽ വലിയ സെലക്ഷനും വിലക്കുറവും നൽകാനാണ് തങ്ങളുടെ ശ്രമമെന്നും ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.