ചാവക്കാട്: തിരുവത്ര പുത്തന്‍കടപ്പുറം ജമാഅത്ത് പള്ളിയുടെ ഭരണ ചുമതല തിങ്കളാഴ്ച മുതല്‍ ഇടക്കാല മുതവല്ലി ഏറ്റെടുത്തു. സംസ്ഥാന വഖഫ് ബോർഡ് ചീഫ് എക്സി. ഓഫിസർ ബി.എം. ജമാലിൻെറ ഉത്തരവിനെ തുടർന്ന് ഇഖ്ബാൽ എ. മുഹമ്മദാണ് താൽക്കാലിക മുതവല്ലിയായി ചുമതലയേറ്റത്. തിങ്കളാഴ്ച മുതൽ തിരുവത്ര ജമാഅത്തിനു കീഴിലെ പള്ളിയുടെയും സ്വത്തുക്കളുടെയും മേൽനോട്ടം താൽക്കാലിക മുതവല്ലിക്കായിരിക്കും. ഭരണചുതല ഏറ്റെടുത്ത വിവരം പള്ളിക്ക് മുന്നില്‍ നോട്ടീസ് പതിച്ചാണ് നാട്ടുകാരെ അറിയിച്ചിട്ടുള്ളത്. വഖഫ് ബോര്‍ഡ് വിധിയുള്‍പ്പെടെ രണ്ട് പേജുള്ള നോട്ടീസാണ് പതിച്ചിട്ടുള്ളത്. ഇത് മൂന്നാമത്തെ തവണയാണ് തിരുവത്ര ജമാഅത്ത് പള്ളി ഭരണം ഇടക്കാല മുതവല്ലിയെ ഏല്‍പിക്കുന്ന വിവരം ചുവരില്‍ പതിക്കുന്നത്. രണ്ട് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി രൂപവത്കരിക്കാനും മുതവല്ലിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.