മതിലകം: പഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ . മുഴുവൻ വിദ്യാർഥികളെയു ം വിജയിപ്പിച്ച മതിലകം സൻെറ് ജോസഫ്സ്, ഒ.എൽ.എഫ് ജി.എച്ച്.എസ് വിദ്യാലയങ്ങളെയും ആദരിച്ചു. മികവിൻെറ വിദ്യാലയങ്ങളായി തെരഞ്ഞെടുക്കപ്പെട്ട പാപ്പിനിവട്ടം എ.എം.യു.പി സ്കൂളിനും മതിലകം സൻെറ് മേരീസ് എൽ.പി.എസിനും ഉപഹാരം സമ്മാനിച്ചു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പഞ്ചായത്തിലെ 36 വിദ്യാർഥികൾക്കാണ് ഉപഹാരം നൽകിയത്. പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുവർണ ജയശങ്കർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ വി.എസ്. രവീന്ദ്രൻ, ബിന്ദു സന്തോഷ്, സിന്ധു രവീന്ദ്രൻ, അനി റോയ്, കെ.വൈ. അസീസ്, ഹസീന റഷീദ്, അഹമ്മദ് കബീർ, പ്രധാനാധ്യാപകൻ വി.കെ. മുജീബ്റഹ്മാൻ, എ.എം.യു.പി.എസ് മാനേജർ എം.കെ. സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.