അന്തിക്കാട്: എ.ഐ.എസ്.എഫും, എ.ഐ.വൈ.എഫും സംയുക്തമായി നാട്ടിക മണ്ഡലത്തിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എ പ് ലസ് നേടിയ വിദ്യാർഥികളേയും 100 ശതമാനം വിജയം നേടിയ സ്കൂളുകളേയും അനുമോദിച്ചു. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് നാട്ടിക മണ്ഡലം പ്രസിഡൻറ് ഐശ്വര്യ കെ. അശോകൻ അധ്യക്ഷത വഹിച്ചു. ഗീത ഗോപി എം.എൽ.എ മുഖ്യാതിഥിയായിരുന്നു. തൃശൂർ മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്തംഗം ബി.ജി. വിഷ്ണു, രാകേഷ് കണിയാംപറമ്പിൽ, ടി.വി. ദീപു, സി.ആർ. മുരളീധരൻ, സിന അനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.