നാമ്പ്​ ഞാറ്റുവേല ഉത്സവത്തിന്​ തുടക്കം

കൊടുങ്ങല്ലൂർ: ഞാറ്റുവേല ചന്തകൾ വ്യാപകമാകുന്നത് നാടിൻെറ കാർഷിക താൽപര്യത്തെയാണ്‌ കാണിക്കുന്നതെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ അഭിപ്രായപ്പെട്ടു. പുവ്വത്തുകടവ് ഫാർമേഴ്സ് സർവിസ് സഹകരണ ബാങ്ക് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻെറ സഹകരണത്തോടെ സംഘടിപ്പിച്ച ജില്ലതല 'നാമ്പ്'പഞ്ചദിന ഞാറ്റുവേല ഉത്സവം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻെറ കാർഷിക പുരോഗതിക്കാവശ്യമായ പദ്ധതികളാണ് സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിലൂടെ ആവിഷ്കരിച്ചിട്ടുള്ളത്. അത് ജനങ്ങളിലേക്കെത്തണമെങ്കിൽ സഹകരണ ബാങ്കുകളും പഞ്ചായത്തുകളും കൃഷി വകുപ്പും ഏകോപിപ്പിച്ച് ജനകീയ കാർഷികോത്സവങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. കർഷകർക്കുള്ള പച്ചക്കറി തൈകൾ വി.എസ്. സുനിൽകുമാർ എം.എൽ.എ വിതരണം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി, ബാങ്ക് പ്രസിഡൻറ് എം.ആർ. ജോഷി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.