എസ്​.എൻ.ഡി.പി മെറിറ്റ് ഡേ

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂനിയൻെറ നേതൃത്വത്തിൽ മെറിറ്റ് ഡേ സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ല സ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും മറ്റു രംഗങ്ങളിൽ മികവ് തെളിയിച്ചവർക്കുള്ള ആദരവും യൂനിയൻ സ്ഥാപക പ്രസിഡൻറ് ചള്ളിയിൽ കൃഷ്ണൻ സ്മാരക സ്കോളർഷിപ് വിതരണവും നടന്നു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഷീബ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് ഉമേഷ് ചള്ളിയിൽ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ ആമുഖപ്രസംഗം നടത്തി. കൗൺസിലർ ബേബി റാം ഭദ്രദീപം കൊളുത്തി. സിബി ജയലക്ഷ്മി, ഡിൽഷൽ കൊട്ടേക്കാട്ട്, കെ.ഡി. വിക്രമാദിത്യൻ, എം.കെ. തിലകൻ, പി.വി. കുട്ടൻ, എൻ.വൈ. അരുൺ, കെ.ജി. ഉണ്ണികൃഷ്ണൻ, ഇ.ജി. സുഗതൻ, കെ.കെ. ശശീന്ദ്രബാബു, പി.ടി. ഷിബുല കുമാർ, പി.കെ. വിശ്വൻ, ജോളി ഡിൽഷൻ, ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.