'പ്രത്യേക അന്വേഷണ സംഘ'ത്തിൽനിന്ന് ഷെയ്ഖ് പടിയിറങ്ങുന്നു

പഴയന്നൂർ: ഷെയ്ഖ് പടിയിറങ്ങുന്നു; പൊലീസിൽനിന്ന് വിരമിക്കുന്നത് 30 വർഷത്തെ സേവനത്തിന് ശേഷം. ഷൊർണൂർ സൗമ്യ വധമുൾെപ ്പടെ പ്രമാദമായ കേസുകളിൽ പ്രത്യേക അന്വേഷണ സംഘത്തോടൊപ്പം പ്രവർത്തിക്കുകയും നിരവധി സുപ്രധാന കേസുകളിൽ അന്വേഷണത്തിന് തുമ്പുണ്ടാക്കുകയും ചെയ്ത എസ്. ഷെയ്ഖ് അമീദ് എസ്.ഐ ആയിരിക്കെ പഴയന്നൂർ സ്റ്റേഷനിൽനിന്നാണ് ഞായറാഴ്ച പടിയിറങ്ങിയത്. 1988ൽ എ.ആർ ക്യാമ്പിലാണ് പൊലീസ് ജീവിതം ആരംഭിക്കുന്നത്. പിന്നീട് സേനയിലെ ഇദ്ദേഹത്തിൻെറ സേവനം കൂടുതലും പ്രത്യേക അന്വേഷണ സംഘത്തോടൊപ്പം ആയിരുന്നു. തെളിയിക്കപ്പെടാത്ത പല കേസുകൾക്കും തുമ്പുണ്ടാക്കി പ്രതികളെ അഴിക്കുള്ളിലെത്തിച്ചു. ഷെയ്ഖ് അന്വേഷണ സംഘത്തിലുണ്ടെങ്കിൽ പ്രതിയെ പിടിച്ചിരിക്കും എന്നാണ് സഹപ്രവർത്തകരുടെ ഭാഷ്യം. മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം, ഡിപ്പാർട്ട്മൻെറ് തലത്തിൽ അംഗീകാരം, 75 ഗുഡ്സ് സർവിസ് എൻട്രി തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയി. പഴയന്നൂർ സ്റ്റേഷനിൽ സഹപ്രവർത്തകർ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. ചേലക്കര വെങ്ങാനെല്ലൂർ കുറുപ്പുകുളമ്പിൽ കുടുംബാംഗമാണ്. ഭാര്യ: ഷഹനാസ്. മക്കൾ: ആഷിൻ, അർഷാദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.