ആദൂർ ആരോഗ്യ കേന്ദ്രം തുറക്കണം

എരുമപ്പെട്ടി: ആദൂർ ആരോഗ്യ കേന്ദ്രം തുറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ധർണ നടത്തി. കോൺഗ ്രസ് മണ്ഡലം പ്രസിഡൻറ് പി.കെ. സുലൈമാൻ ഉദ്ഘാടനം ചെയ്തു. കെ.എച്ച്. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ബിജു ആദൂർ, സത്താർ ആദൂർ, റഹീം നെല്ലിപറമ്പിൽ, സുനിൽകുമാർ, രജീഷ്, ഷാഹിദ് അജ്മൽ, ബാലകൃഷ്ണൻ, അബൂബക്കർ, ആഗു ആദൂർ തുടങ്ങിയവർ സംസാരിച്ചു. ആദൂർ ആരോഗ്യ ഉപകേന്ദ്രത്തിൻെറ കെട്ടിട നിർമാണം പൂർത്തിയാക്കിയെങ്കിലും വൈദ്യുതീകരണം പൂർത്തിയായിട്ടില്ല. ഇതാണ് തുറന്നു കൊടുക്കാൻ തടസ്സമെന്ന് കടങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജലീൽ ആദൂർ അറിയിച്ചു. കഴിഞ്ഞ ദിവസം വൈദ്യുതി വിഭാഗം എൻജിനീയറുമായി സംസാരിച്ചപ്പോൾ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്നും ഉടൻ ടെൻഡർ പൂർത്തീകരിച്ച് വൈദ്യുതീകരണം നടത്തുമെന്നും അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് നടപടികൾ വൈകിയത്. ഉപകേന്ദ്രത്തിലേക്ക് സ്ഥിരമായി നഴ്സിനെ നിയമിച്ചതായും, വൈദ്യുതീകരണം പൂർത്തിയായാൽ കേന്ദ്രം തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.