'കർഷക പുനരധിവാസം എത്രയും വേഗം ഉറപ്പാക്കണം'

കുന്നംകുളം: പ്രളയത്തിൽ നഷ്്ടമുണ്ടായ കർഷകരുടെ പുനരധിവാസം എത്രയും വേഗം ഉറപ്പാക്കണമെന്നും ഉരുൾ പൊട്ടലിൽ കൃഷിയും, കൃഷിഭൂമിയും നഷ്ടപ്പെട്ടവർക്ക് അനുയോജ്യമായ ഭൂമിയും കൃഷിചെയ്യാനുള്ള സാഹചര്യവും ഒരുക്കണമെന്നും കിസാൻ സഭ കുന്നംകുളം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മഞ്ഞളിപ്പ് രോഗം മൂലം കവുങ്ങ് കൃഷി നാശത്തിലാണ്. കൃഷിയെ സംരക്ഷിക്കാൻ അടിയന്തര നടപടി ഉണ്ടാക്കണമെന്നും മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് കെ.എം. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രേംരാജ് ചൂണ്ടലാത്ത്, കിസാൻസഭ ജില്ല സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ടി. ഷാജൻ, രവി അരുവായി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.