ബ്ലാങ്ങാട് ബീച്ചിൽ മദ്യപർ ലൈഫ് ഗാഡുമാരെ മർദിച്ചു

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ മദ്യലഹരിയില്‍ കടലില്‍ കുളിക്കുന്നത് തടഞ്ഞ ലൈഫ് ഗാര്‍ഡുമാര്‍ക്ക് മർദനം. പരിക്ക േറ്റ ബ്ലാങ്ങാട് ബീച്ചിലെ ലൈഫ് ഗാര്‍ഡുമാരായ പാലക്കാട് പല്ലശ്ശന സ്വദേശി മാണിക്യന്‍ (42), പാലക്കാട് കാക്കിയൂര്‍ സ്വദേശി ചെന്താമരാക്ഷന്‍ (38) എന്നിവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് 5.45 ഓടെയാണ് സംഭവം. ബ്ലാങ്ങാട് ബീച്ചില്‍ കടല്‍ കാണാനെത്തിയ നാലംഗ സംഘം കടലോരത്തെ കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്ന് മദ്യപിക്കുകയായിരുന്നു. ശേഷം ഒരാള്‍ കടലിലിറങ്ങി കുളി തുടങ്ങി. ഇയാള്‍ ദൂരത്തേക്ക് പോകുന്നത് കണ്ട് കുളിക്കുന്നയാളോട് കരക്കു കയറാന്‍ ആവശ്യപ്പെട്ടു. ഇതോടെ കാറ്റാടി മരങ്ങള്‍ക്കിടയിലിരുന്ന് മദ്യപിക്കുകയായിരുന്ന മറ്റു മൂന്നുപേരും തങ്ങള്‍ക്കരികിലെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ലൈഫ് ഗാഡുമാർ പറഞ്ഞു. ഇത് കണ്ട് നാട്ടുകാര്‍ ഇടപെട്ട് നാലു പേരെയും പിടികൂടി പൊലീസിലേല്‍പിച്ചു. കുന്നംകുളത്ത് ബേക്കറിയില്‍ തൊഴിലെടുക്കുന്ന ഇവരില്‍ ഒരാള്‍ മലയാളിയും മറ്റുള്ളവര്‍ തമിഴ്‌നാട് സ്വദേശികളുമാണ്. നാലു പേരും മദ്യലഹരിയില്‍ അവശരായതിനാല്‍ ഇവരെ കസ്റ്റഡിയിലെടുക്കാതെ ജോലി ചെയ്യുന്ന സ്ഥാപനയുടമയെ വിവരമറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.