ക്രമക്കേട് നടത്തിയ ഭാരവാഹികളെ പുറത്താക്കി മർച്ചൻറ്​സ്​ അസോസിയേഷൻ

തൃപ്രയാർ: വൻ സാമ്പത്തിക ക്രമക്കേട് നടത്തിയ ഭാരവാഹികളെ പുറത്താക്കി തൃപ്രയാർ-നാട്ടിക മർച്ചൻറ്സ് അസോസിയേഷൻ പുത ിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ബുധനാഴ്ച വ്യാപാരഭവനിൽ നടന്ന വാർഷിക പൊതുയോഗമാണ് ക്രമക്കേടിനുത്തരവാദികളായ മുഴുവൻ ഭാരവാഹികളെയും ഒഴിവാക്കി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 48 ലക്ഷം രൂപയാണ് അസോസിയേഷന് നഷ്ടപ്പെട്ടത്. ഇതു പുറത്തായതോടെ ജില്ല കമ്മിറ്റി തൃപ്രയാർ-നാട്ടിക മർച്ചൻറ്സ് യൂനിറ്റിൻെറ പ്രവർത്തനങ്ങൾ മരവിപ്പിച്ചിരുന്നു. തുടർന്ന് നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയുടെ കണക്കുപരിശോധനയിലാണ് ഭാരവാഹികളാണ് സാമ്പത്തിക നഷ്ടത്തിന് ഉത്തരവാദികളെന്നു കണ്ടെത്തിയത്. അംഗങ്ങൾക്ക് ലഭിക്കാനുള്ള തുക നൽകുമെന്ന് യോഗം തീരുമാനിച്ചു. ഭാരവാഹികളായി ഡാലി.ജെ.തോട്ടുങ്ങൽ (പ്രസി), പി.കെ. സമീർ (ജന. സെക്ര), ഇ.എസ്. സുരേഷ് ബാബു (ട്രഷ.), എം.എസ്. ബാബു (വൈ.പ്രസി), പി.എ. മുഹമ്മദ് ഹുസൈൻ (ജോ. സെക്ര) എന്നിവരും എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 21 അംഗ ഭരണസമിതി ചുമതലയേറ്റു. ജില്ല പ്രസിഡൻറ് കെ.വി. അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. പി.എ. മുഹമ്മദ് ഹുസൈൻ അധ്യക്ഷത വഹിച്ചു. ജോസ് പുത്തൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറിമാരായ കെ.കെ. ഭാഗ്യനാഥൻ, പി.ജെ. പയസ്, പി.കെ. സമീർ, എ.എസ്. ഹരിദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.