വഞ്ചിപ്പുരയിൽ ചെമ്മീൻക്കൊയ്ത്ത്

9.35 കയ്പമംഗലം: വറുതിക്ക് അറുതിയായി കയ്പമംഗലം . മത്സ്യ ബന്ധനത്തിനിറങ്ങിയ വള്ളങ്ങൾക്കെല്ലാം വല നിറയെ ചെമ്മീൻ ലഭിച്ചു. മൂന്ന് ദിവസമായി ഈ മേഖലയിൽ ധാരാളം ചെമ്മീൻ ലഭിക്കുന്നുണ്ട്. കിലോക്ക് 150 മുതൽ 200 രൂപ വരെയാണ് വില. കൊഴുവ, അറിഞ്ഞിൽ , മുള്ളൻ, മാന്തൾ തുടങ്ങി ചെറുമത്സ്യങ്ങളും ലഭിക്കുന്നുണ്ട്. മറ്റു കരകളിൽ നിന്നുള്ള വള്ളക്കാരും വഞ്ചിപ്പുരയിൽ എത്തിയിട്ടുണ്ട്. ചെമ്മീൻ കോള് വന്നതോടെ വഞ്ചിപ്പുര കടപ്പുറം ഉത്സവ പ്രതീതിയിലാണ്. ഫ്രഷ് മീൻ വാങ്ങാനെത്തുന്നവരുടെ തിരക്കുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.