കമലിനെ ആദരിക്കൽ ഇന്ന്​

10.30 കൊടുങ്ങല്ലൂർ: മലയാള സിനിമയിൽ മഴയെ മനോഹരമായി ചിത്രീകരിക്കുകയും നിരവധി മഴപ്പാട്ടുകൾ മലയാളിക്ക് സമ്മാനിക്ക ുകയും ചെയ്ത സംവിധായകൻ കമലിനെ കൊടുങ്ങല്ലൂർ പി.ഭാസ്കരൻ ഫൗണ്ടേഷൻ മഴയാദരം നൽകും. വെള്ളിയാഴ്ച വൈകീട്ട് 5.30ന് കേബീസ് ദർബാർ കൺവെൻഷൻ സൻെററിൽ 'മഴയെ പ്രണയിച്ച കമൽ' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി തിരക്കഥാകൃത്ത് ജോൺ പോൾ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ സി.സി. വിപിൻ ചന്ദ്രൻ അധ്യക്ഷത വഹിക്കും. തുടർന്ന് മഴപ്പാട്ടുകൾ കോർത്തിണക്കിയ മെഹ്ഫിൽ സംഗീത പരിപാടി നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.