അന്തിക്കാട്: മണലൂരിൽ വ്യാപകമായി അമ്പലപ്രാവുകൾ ചത്തുവീഴുന്നത് പക്ഷികൾക്ക് ബാധിക്കുന്ന ഒരുതരം കോളറ രോഗം മൂലമാണെന്ന് തൃശൂർ പറവട്ടാനിയിലെ ജില്ല വെറ്ററിനറി ലാബിലെ സാമ്പിൾ പരിശോധനയിൽ സ്ഥിരീകരിച്ചു. മണലൂർ ഗവ.വെറ്ററിനറി ആശുപത്രിയിലെ ഡോ. രേഖ.പി. രാഘവൻെറ നേതൃത്വത്തിൽ ചത്തുവീണ പ്രാവുകളുടെ ആന്തരാവയവങ്ങൾ വിദഗ്ധ പരിശോധനക്കായി അയച്ചിരുന്നു. പക്ഷികളുടെ രക്തത്തിലുണ്ടാകുന്ന ബാക്ടീരിയ ബാധയാണ് ഈ രോഗത്തിന് കാരണം. മനുഷ്യരിലേക്ക് ഇത് പടരില്ല. അതേസമയം, പക്ഷികളിലേക്ക് പടരുന്നതാണെന്ന് ഡോ. രേഖ വ്യക്തമാക്കി. രോഗബാധ തടയാൻ അമോക്സ് ക്ലേവ് എന്ന മരുന്ന് വെള്ളത്തിൽ കലക്കി പ്രാവുകൾക്ക് നൽകണമെന്നും അവർ നിർദേശിച്ചു. മണലൂർ സൻെറ് ഇഗ്നേഷ്യസ് പള്ളി, വൈദിക മന്ദിരം, പാരിഷ്ഹാൾ, സ്കൂൾ എന്നിവയുടെ മുകളിൽ വർഷങ്ങളായി തമ്പടിച്ച ആയിരക്കണക്കിന് അമ്പലപ്രാവുകൾക്കാണ് രോഗബാധ. താഴേക്കുവീഴുന്ന പ്രാവുകൾ തൂങ്ങിനിന്ന് ക്രമേണ ചാവുകയാണ്. ഫാ.ജോൺസൺ ഒലക്കേങ്കിൽ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.