വിജയാഹ്ലാദ ദിനം സംഘടിപ്പിക്കും

കൊടുങ്ങല്ലൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ പിന്നാക്കം നിൽക്കുന്ന തീരമേഖലയിൽനിന്ന് നൂറു ശതമാനം വിജയവും 19 ഫുൾ എ പ്ലസ ുമായി ചരിത്രവിജയം നേടിയ അഴീക്കോട്‌ സീതിസാഹിബ്‌ മെമ്മോറിയൽ ഹൈസ്കൂളിൽ വിജയാഹ്ലാദ ദിനം ജൂൺ 29ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ശനിയാഴ്ച രാവിലെ 11ന് ഫോര്‍ സീസണ്‍സ്‌ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഇ.ടി. ടൈസണ്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സ്കൂളിലെ പൂര്‍വ വിദ്യാർഥിയും സംസ്ഥാന ന്യൂനപക്ഷ ക്ഷേമ ധനകാര്യ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറുമായ ഡോ. എ.ബി. മൊയ്തീന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ പി.എ. സീതി, എം.എ. അബ്ദുൽ ഗഫൂർ, കെ.എം. റഷീദ് എന്നിവർ പങ്കെടുത്തു. കുടുംബശ്രീ വാർഷികം കൊടുങ്ങല്ലൂർ: എറിയാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാർഷികം 'അരങ്ങ് 2019' മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി ഉദ്ഘാടനം ചെയ്തു. എറിയാട് പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ വിനീത ഉണ്ണികൃഷ്ണൻ ആമുഖപ്രസംഗം നടത്തി. പി.എം. അബ്ദുല്ല, സുഗത ശശിധരൻ, അംബിക ശിവപ്രിയൻ, സീന അഷ്റഫ്, എം.കെ. സിദ്ദീഖ്, എ.കെ. അബ്ദുൽ അസീസ്, കെ.കെ. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.