എരുമപ്പെട്ടി: പ്രവർത്തനം തുടങ്ങി മാസങ്ങൾ പിന്നിടവെ ഐ.ടി.സി റോഡിലെ . എരുമപ്പെട്ടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ 50 ല ധികം വീടുകളിലേക്ക് വെള്ളം നൽകിയ പദ്ധതിയുടെ സംഭരണിയാണ് തകർന്നത്. ജില്ല പഞ്ചായത്തിൻെറ ജനകീയാസൂത്രണ ഫണ്ടിൽനിന്ന് 13.50 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നിർമിച്ചത്. 5000 ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന പ്ലാസ്റ്റിക് ടാങ്ക് വ്യാഴാഴ്ച രാവിലെയാണ് തകർന്നത്. സംഭരണി നിറച്ച സമയത്ത് ശബ്ദത്തോടെ നടുപിളർന്ന് തകരുകയായിരുന്നു. 2018 ൽ പണി പൂർത്തീകരിച്ച് ഏതാനും മാസങ്ങൾക്ക് മുമ്പാണ് പദ്ധതി ഉദ്ഘാടനം നടത്തിയത്. ടാങ്ക് തകർന്നതോടെ വീടുകളിലേക്കുള്ള കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. പച്ചക്കറി വിത്ത് വിതരണം എരുമപ്പെട്ടി: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി ഗവ. എൽ.പി സ്കൂളിൽ പച്ചക്കറി വിത്ത് പായ്ക്കറ്റുകൾ വിതരണം ചെയ്തു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കബീർ കടങ്ങോട് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ആശ മോൾ പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപിക പി. ശ്രീദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻ കുട്ടി, സ്ഥിരം സമിതി അധ്യക്ഷൻ എൻ.കെ. കബീർ, എസ്.എം.സി ചെയർമാൻ ബേബി, അസി. കൃഷി ഓഫിസർ ബൈജു ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.