തൃശൂർ: സംസ്ഥാന പാരൻറ്സ് ടീച്ചേഴ്സ് അസോസിേയഷനും എബുലൈസ് എജൂകെയർ അക്കാദമിയും സിറ്റി പൊലീസ് വനിത സെല്ലിൻെറ സഹായ ത്തോടെ 'സ്ത്രീ സുരക്ഷ' ക്ലാസ് നടത്തി. പി.ടി.എ ജനറൽ സെക്രട്ടറി െക.എം. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. അക്കാദമിയിലെ നൂറോളം പെൺകുട്ടികൾക്കാണ് സ്വയംപ്രതിരോധ പരിശീലനവും നിർഭയ പദ്ധതിയും നടപ്പാക്കിയത്. സിറ്റി പൊലീസ് വനിത സെൽ വിഭാഗത്തിലെ സ്വയം സുരക്ഷ പരിശീലകരായ പി.കെ. പ്രതിഭ, പി.ബി. ഷിജി, ഐ.എ. ഷീജ, കെ.എൽ. സിൻറി എന്നിവർ കുട്ടികൾക്ക് പരിശീലനം നൽകി. പി.ടി.എ സെക്രട്ടറി പി.എൻ. കൃഷ്ണൻകുട്ടി, അക്കാദമി അഡ്മിനിസ്ട്രേറ്റർ പി.എം. സ്മിത എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.