തൃശൂർ: കൗൺസിൽ ചർച്ച ചെയ്യാത്ത വിഷയങ്ങൾ കൗൺസിലിന് ശേഷം പാസായതായി പ്രഖ്യാപിച്ച മേയറുടെ നടപടിക്കെതിരെ കോർപറേഷൻ പ്രതിപക്ഷം കോടതിയെ സമീപിക്കുന്നു. കഴിഞ്ഞ 25ന് നടന്ന കൗൺസിൽ യോഗത്തിൽ വെച്ച ഒന്ന് മുതൽ 43 വരെയുള്ള അജണ്ടകൾ കൗൺസിൽ ചർച്ച ചെയ്തില്ലെന്നും വായിച്ചില്ലെന്നും കൗൺസിൽ പിരിച്ചു വിട്ട ശേഷം വാർത്തസമ്മേളനം നടത്തി മേയർ പ്രഖ്യാപിച്ചതായും പ്രതിപക്ഷം ആരോപിക്കുന്നു. മേയറുടെ നടപടി നഗരസഭ ചട്ടം സെക്ഷൻ 15 പ്രകാരം നിർവചിക്കാത്ത അധികാരം ഉപയോഗിച്ചാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം കോടതിയെ സമീപിക്കുന്നത്. അജണ്ടകൾ വായിക്കാൻ ചുമതലപ്പെട്ട കൗൺസിൽ ക്ലർക്ക് കൗൺസിൽ ചേർന്ന ദിവസം സീറ്റിൽ ഇരിക്കുക പോലും ചെയ്തിട്ടില്ല. അജണ്ടകളിൽ വോട്ടെടുപ്പ് എന്ന ഭൂരിപക്ഷ കൗൺസിലർമാരുടെ ആവശ്യം ഈ ഭരണസമിതി നിലവിൽ വന്നതിനു ശേഷം അംഗീകരിക്കപ്പെട്ടിട്ടില്ല. വോട്ടെടുപ്പ് ആവശ്യപ്പെട്ടാൽ അജണ്ടകൾ മാറ്റിവെക്കുകയോ കൗൺസിൽ പിരിച്ചു വിടുകയോ ആണ് മേയർ ചെയ്യുക. കൗൺസിലിനെ നോക്കുകുത്തിയാക്കി ചട്ടലംഘനം നടത്തി എടുത്ത തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രതിപക്ഷം കോടതിയെ സമീപിക്കുന്നതെന്ന് എം.കെ. മുകുന്ദൻ, ജോൺ ഡാനിേയൽ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.