എടപ്പാൾ: നിരവധി മോഷണക്കേസിൽ പ്രതിയായ തൃശ്ശൂർ സ്വദേശി കവർച്ചശ്രമത്തിനിടെ പിടിയിൽ. എടപ്പാൾ നേതാജി റോഡിലെ ഡേ റ് റു ഡേ ബിരിയാണി സൻെററിൻെറ പൂട്ട് പൊളിക്കുന്നതിനിടെ തൃശ്ശൂർ അയ്യന്തോൾ സ്വദേശി മോഹനനെയാണ് (75) നാട്ടുകാരും ചങ്ങരംകുളം പൊലീസും ചേർന്ന് പിടികൂടിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓട്ടോ ഡ്രൈവർമാരും രാത്രി പരിശോധന നടത്തിയിരുന്ന പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. ബുധനാഴ്ച പുലർച്ചയാണ് സംഭവം. കുറ്റിപ്പുറം മോഷണ പരമ്പരക്ക് പിന്നിൽ ഇയാളാണെന്നാണ് സൂചന. കുറ്റിപ്പുറത്ത് മോഷണം നടന്ന കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ മുഖവുമായി മോഹനന് സാദൃശ്യമുണ്ടെന്നാണ് പൊലീസ് നിഗമനം. ഇയാൾ 40 വര്‍ഷമായി തമിഴ്നാട്ടിൽ താമസിച്ച് വരുകയാണ്. അടുത്തകാലത്ത് കുറ്റിപ്പുറം, എടപ്പാള്‍, ചങ്ങരംകുളം മേഖലയില്‍ നടന്ന പല മോഷണങ്ങളിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. നിരവധി മോഷണക്കേസുകളിൽ മോഹനൻ ജയില്‍ ശിക്ഷ അനുഭവിച്ചതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യാനായി കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.