ഗുരുവായൂർ: ദേവസ്വം ഭരണസമിതിയെ പുറത്താക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഭക്തജനങ്ങളും വിശ്വ ാസികളും ദേവതുല്യരായി കരുതിപ്പോരുന്ന താന്ത്രികാചാര്യൻമാരേയും പാരമ്പര്യ അവകാശികളെയും തുടർച്ചയായി അവഹേളിക്കുകയും ക്ഷേത്രം ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്യുന്ന ദേവസ്വം ഭരണസമിതിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ല. മണ്ഡലം പ്രസിഡൻറ് ബാലൻ വാറനാട്ട് അധ്യക്ഷത വഹിച്ചു. ആർ. രവികുമാർ, കെ.പി. ഉദയൻ, ഒ.കെ.ആർ. മണികണ്ഠൻ, ശശി വാറനാട്ട്, ടി.വി. കൃഷ്ണദാസ്, സി. കൃഷ്ണകുമാർ, അരവിന്ദൻ പല്ലത്ത്, എം.കെ. ബാലകൃഷ്ണൻ, നിഖിൽ ജി. കൃഷ്ണൻ, പ്രിയ രാജേന്ദ്രൻ, ബിന്ദു നാരായണൻ, സി.എസ്.സൂരജ്, വി.കെ.സുജിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.