പാറേമ്പാടത്ത് വീണ്ടും പൈപ്പ് പൊട്ടി; കുടിവെള്ള വിതരണം ഇന്നും മുടങ്ങും

കുന്നംകുളം: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ പാറേമ്പാടത്ത് വീണ്ടും പൈപ്പ് പൊട്ടി. കഴിഞ്ഞ രാത്രിയാണ് പാറേമ്പാടം ബസ് സ്റ്റോപ്പിൽ പൈപ്പ് പൊട്ടിയത്. പാവറട്ടി ശുദ്ധജല പദ്ധതിയുടെ 700 എം.എം കാസ്റ്റയേൺ പൈപ്പാണ് പൊട്ടിയത്. വലിയ കണ്ടെയ്നർ ലോറി കടന്നുപോയതോടെ പൈപ്പ് പൊട്ടി റോഡ് പിളർന്ന് വെള്ളം ചീറ്റുകയായിരുന്നു. ഇതോടെ റോഡിൻെറ മധ്യഭാഗം ഉൾപ്പെടെ പതിനഞ്ചടിയോളം തകർന്നു. സമ്മർദമാണ് പൈപ്പ് പൊട്ടാൻ കാരണമെന്ന് വാട്ടർ അതോറിറ്റി അധികൃതർ വ്യക്തമാക്കി. ഇതോടെ കുന്നംകുളം, ചാവക്കാട്, ഗുരുവായൂർ, പോർക്കുളം, കാട്ടകാമ്പാൽ, വടക്കേക്കാട്, പുന്നയൂർക്കുളം, പുന്നയൂർ, കടവല്ലൂർ എന്നിവിടങ്ങളിലേക്കുള്ള ജലവിതരണം നിലച്ചു. പമ്പ് ഹൗസിൽ നിന്ന് പമ്പിങ് നിർത്തിവെച്ചെങ്കിലും പൈപ്പിലെ വെള്ളം കുറയാത്തതിനാൽ പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള ശ്രമം രാത്രിയിലും തുടരുകയാണ്. ഇതിനാൽ ഞായറാഴ്ച്ചയും ജലവിതരണം തടസ്സപ്പെടും. തിങ്കളാഴ്ചയെങ്കിലും വിതരണം ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികാരികൾ. കാലപ്പഴക്കം മൂലം പൈപ്പ് പൊട്ടൽ ഈ മേഖലയിൽ തുടർച്ചയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.