തൃശൂർ: രാമവർമപുരം ചിൽഡ്രൻസ് ഹോമിൽ നിന്നും രാവിലെ രക്ഷപ്പെടാൻ ശ്രമിച്ച 12കാരനെ റെയിൽവേ പൊലീസിൻെറയും ആർ.പി.എഫിൻെറയും സഹായത്തോടെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. രാവിലെയായിരുന്നു ആന്ധ്ര ചിറ്റൂർ റെനിഗുണ്ട സ്വദേശിയായ 12കാരനെ കാണാതായത്. രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് കടക്കുകയായിരുന്നു. ഇതിനിടെ വിവരം ശ്രദ്ധയിൽപെട്ട അധികൃതർ ഫോട്ടോയുൾപ്പെടെ പൊലീസിനും ചൈൽഡ് ലൈനിനും റെയിൽവേ പൊലീസിനും കൈമാറി. ഇതനുസരിച്ചുള്ള അന്വേഷണവും തുടങ്ങി. ഉച്ചയോടെ പ്ലാറ്റ്ഫോമിൽ കുട്ടിയിരിക്കുന്നത് ശ്രദ്ധയിൽപെട്ട റെയിൽവേ പൊലീസ് സംസാരിച്ച് വ്യക്തത വരുത്തി. കെ.എസ്.ആർ.ടി.സി പരിസരത്ത് അന്വേഷണത്തിലായിരുന്നു ചൈൽഡ് ലൈൻ പ്രവർത്തകർ. അവരെ വിളിച്ചു വരുത്തി. ചിൽഡ്രൻസ് ഹോം അധികൃതരെത്തി കുട്ടിയെ പിന്നീട് കൂട്ടിക്കൊണ്ടു പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.