പട്ടാളം റോഡ്​ കുപ്പിക്കഴുത്ത്​ പൊട്ടിക്കുന്നു; പോസ്​റ്റ്​ ഓഫിസ്​ മാറ്റം നാലിന്​

തൃശൂർ: ഒടുവിൽ പട്ടാളം റോഡ് കുപ്പിക്കഴുത്ത് പൊട്ടിക്കുന്നു. നഗരസഭക്ക് കൈമാറി കിട്ടിയ പോസ്റ്റ്ഓഫിസ് കെട്ടിടം ഇതിൻെറ മുന്നോടിയായി ജൂൺ 10നകം പൊളിക്കുമെന്ന് മേയർ അജിത വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കെട്ടിടവും സ്ഥലവും വെള്ളിയാഴ്ച്ചയാണ് കോര്‍പറേഷന് കൈമാറി കിട്ടിയത്. പകരം പോസ്റ്റ്ഓഫിസിനുള്ള സ്ഥലവും കൈമാറി. ജൂണ്‍ നാലിനും അഞ്ചിനുമായി പോസ്റ്റ്ഓഫിസ് താൽക്കാലികമായി കോര്‍പറേഷൻെറ ടി.ഡബ്ല്യു.സി കെട്ടിടത്തിലേക്ക് മാറ്റും. പോസ്റ്റ്ഓഫിസിനുള്ള കെട്ടിടം കോർപറേഷൻ പണിത് നൽകും. തപാൽ വകുപ്പിൻെറ സിവിൽ വിഭാഗം സമർപ്പിക്കുന്ന എസ്റ്റിമേറ്റും പ്ലാനും അനുസരിച്ചാവുമിത്. 3,500 ച.അടി. വിസ്തീർണമുള്ള കെട്ടിടമാണ് പണിയുക. അതിൽ രണ്ടു നിലകൂടി പണിയാൻ പാകത്തിൽ അടിത്തറയിടണമെന്നും നിർദിഷ്ട കെട്ടിടത്തിലേക്കും പുറത്തേക്കും പോകാനുള്ള ഗേറ്റും പണിയണമെന്നാണ് തപാൽ വകുപ്പ് മുന്നോട്ടുവെച്ച വ്യവസ്ഥ. പോസ്റ്റോഫിസിന് പിന്നിലുള്ള മാരിയമ്മൻ കോവിലിൻെറ സ്ഥലം റോഡ് വീതി കൂട്ടുന്നതിനായി കൈമാറാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നതെന്ന് വാർത്ത സമ്മേളനത്തിൽ പങ്കെടുത്ത ജില്ല ആസൂത്രണ സമിതി അംഗം വർഗീസ് കണ്ടംകുളത്തി പറഞ്ഞു. കോവിൽ കമ്മിറ്റിയുമായി കോർപറേഷൻ ചർച്ച ചെയ്യും. വാർത്തസമ്മേളനത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബ ബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സുകുമാരൻ, കൗൺസിലർമാരായ അജിത ജയരാജൻ, ബീന മുരളി എന്നിവരും പങ്കെടുത്തു. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.